ചില രാജ്യങ്ങൾക്ക് ഇടുങ്ങിയ താത്പര്യങ്ങളും ആധിപത്യ പ്രവണതകളും; ചൈനയ്‌ക്കെതിരെ പ്രതിരോധ മന്ത്രി

ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചില രാജ്യങ്ങൾക്ക് ഇടുങ്ങിയ താത്പര്യങ്ങളും ആധിപത്യ പ്രവണതകളുമെന്ന് രാജ് നാഥ് സിംഗ് ആരോപിച്ചു. യു എൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീയെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയുടെ പുതിയ സമുദ്ര നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ പരാമർശം.
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന ആർക്കും തക്ക മറുപടി നൽകുമെന്നും ഏതു വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജമാണെന്നും ചൈനയ്‌ക്ക് പരോക്ഷ മുന്നറിയിപ്പ് നൽകി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം ലഡാക്കിൽ പറഞ്ഞിരുന്നു.
Read Also : നാവികസേനയ്ക്ക് കരുത്ത് പകരാൻ ഐഎൻഎസ് വിശാഖപട്ടണം; രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
മറ്റേതെങ്കിലും രാജ്യത്തിന്റെ ഭൂമി കൈവശപ്പെടുത്തുക എന്നത് ഇന്ത്യയുടെ രീതിയല്ല. ഇന്ത്യയുടെ ഒരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാൻ രാജ്യത്തിന്റെ ധീര സൈനികർക്ക് കഴിയുമെന്നും ലഡാക്കിലെ റാസാങ് ലായിൽ നവീകരിച്ച യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിച്ചിരുന്നു.
Story Highlights : Defence minister rajnath singh about china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here