തിരുച്ചിയില്‍ എസ്‌ഐയെ കൊലപ്പെടുത്തിയവരില്‍ കുട്ടികളും; പിടിയിലായവരില്‍ രണ്ടുപേര്‍ 10,17 വയസുള്ളവര്‍

തമിഴ്‌നാട് തിരുച്ചിയില്‍ എസ്‌ഐയെ കൊലപ്പെടുത്തിയവരില്‍ കുട്ടികളും. പിടിയിലായവരില്‍ രണ്ടുപേര്‍ പത്തും പതിനേഴും വയസ് പ്രായമുള്ളവരാണ്. കേസില്‍ പത്തൊന്‍പതുകാരനായ ഒരാളും പിടിയിലായിട്ടുണ്ട്.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
ഇന്നലെ പുലര്‍ച്ചെയാണ് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചംഗ സംഘം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയത്. നവല്‍പേട്ട് സ്റ്റേഷനിലെ എസ്ഐ ഭൂമിനാഥന്‍ ആണ് കൊല്ലപ്പെട്ടത്.
Read Also : തമിഴ്‌നാട് തിരുച്ചിയില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു
പശുവിനെ മോഷ്ടിക്കാനായി മൂന്ന് ബൈക്കുകളിലായി വന്ന അഞ്ചംഗ സംഘത്തെ തടയാന്‍ ശ്രമിച്ചതോടെ പ്രതികള്‍ വാഹനം നിര്‍ത്താതെ പോയി. ഇവരെ പിന്തുടര്‍ന്ന എസ്ഐ, രണ്ടുപേരെ പിടികൂടി. തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും സംഘം എസ്ഐയെ ആക്രമിക്കുകയായിരുന്നു. പുതുക്കോട്ടെ തൃച്ചി റോഡില്‍ പല്ലത്തുപെട്ടി കലമാവൂര്‍ റെയില്‍വേ ഗേറ്റിനുസമീപമാണ് സംഭവം നടന്നത്. വെട്ടേറ്റുകിടന്ന എസ്‌ഐയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഭാത നടത്തത്തിനിറങ്ങിയവര്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലം മരിച്ചിരുന്നു.
Story Highlights : two children killed SI, tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here