സിപിഐഎം വർക്കല ഏരിയ കമ്മിറ്റി കയ്യാങ്കളി; അഞ്ചുപേർക്ക് സസ്പെന്‍ഷന്‍

വർക്കല സിപിഐഎമ്മിൽ നടപടി. അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. ഏരിയാ സമ്മേളനത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏരിയ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട എഫ് നഹാസ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് നടപടിയുണ്ടായത്.
Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന എഫ് നഹാസ്, ഇടവ പഞ്ചായത്ത് അംഗം റിയാസ് വഹാബ് എന്നിവരെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതുസംബന്ധിച്ച തർക്കമായിരുന്നു കയ്യാങ്കളിയിലേക്ക് നയിച്ചത്.
മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, സി ജയൻബാബു തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍വെച്ചായിരുന്നു സമ്മേളനവേദിയിൽ റെഡ് വോളണ്ടിയർമാർ ഏറ്റുമുട്ടിയത്.
Story Highlights : cpim-varkala-area-committee-meeting-fight-suspension-for-five
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here