കടമറ്റത്ത് കത്തനാരുടെ കഥ ഇനി ത്രീഡി സിനിമ; കത്തനാരായി ബാബു ആന്റണി

മലയാള ഐതീഹ്യത്തെ ത്രസിപ്പിച്ച് നിര്‍ത്തുന്ന കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാകുന്നു. കത്തനാര്‍ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ടി.എസ്.സുരേഷ് ബാബുവാണ് കത്തനാര്‍ ത്രീഡി സിനിമയുടെ സംവിധായകന്‍. എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസാണ് നിര്‍മ്മാണം.ബാബു ആന്റണി മുഖ്യ കഥാപാത്രമാകുന്ന കടമറ്റത്തു കത്തനാറിൽ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും അഭിനയിക്കുന്നുണ്ട്.
മന്ത്രി വി.ശിവന്‍കുട്ടിയുടെയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെയും സാന്നിധ്യത്തില്‍ സിനിമാ-സാംസ്കാരിക രംഗത്തെ രംഗത്തെ പ്രമുഖരായ സുരേഷ് കുമാര്‍, മേനക സുരേഷ്, മധുപാല്‍, കല്ലിയൂര്‍ ശശി, ശ്രീമൂവീസ് ഉണ്ണിത്താന്‍, ജി.എസ്.വിജയന്‍, സുരേഷ് ഉണ്ണിത്താന്‍, ഭാവചിത്ര ജയകുമാര്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ആർ ചന്ദ്രശേഖരൻ ,കരമന ജയൻ, ചന്ദ്രസേനൻ ഹാപ്പികുമാർ , തുളസീദാസ് , രാജ്മോഹൻ പിള്ള , പൂജപ്പുര രാധാകൃഷ്ണൻ , ഒ എസ് ഗിരീഷ് തുടങ്ങി ഒട്ടനവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് കത്തനാരുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നത്.

മന്ത്രി ശിവന്‍കുട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സ്വാമി ഗുരുരത്നം , സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ആര്‍.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ഭദ്രദീപം കൊളുത്തി.

ടി എസ് സുരേഷ് ബാബു സ്വാഗതമാശംസിച്ച ചടങ്ങിൽ ബാനർ ലോഗോ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിര്‍വഹിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് നിർവ്വഹിച്ചത്. വിദേശത്തുള്ള ബാബു ആന്റണിയുടെ വീഡിയോ സന്ദേശം ചടങ്ങില്‍ കേള്‍പ്പിച്ചു.
ഛായാഗ്രഹണം – യു കെ സെന്തിൽകുമാർ , രചന – ഷാജി നെടുങ്കല്ലേൽ , പ്രദീപ് ജി നായർ , എഡിറ്റിംഗ് – കപിൽ കൃഷ്ണ, റീ- റെക്കോർഡിംഗ് -എസ് പി വെങ്കിടേഷ്, കോ-ഡയറക്ടർ – റ്റി എസ് സജി, സപ്പോർട്ടിംഗ് ഡയറക്ടർ – ബിജു കെ , ചമയം – പട്ടണം റഷീദ്, കല- ബോബൻ , കോസ്റ്റ്യുംസ് – നാഗരാജൻ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ അരോമ , പ്രോജക്ട് കോ – ഓർഡിനേറ്റർ – റ്റി എസ് രാജു , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനർ – ജീമോൻ പുല്ലേലി , പി ആർ ഓ – വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
Story Highlights : kadamattathu kathanar 3d movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here