Advertisement

പൂജാ ബമ്പർ ഏജന്റിന് ;അഞ്ച് കോടി രൂപ ലഭിച്ചത് ലോട്ടറി ഏജന്റായ ജേക്കബ് കുര്യന്

November 23, 2021
Google News 2 minutes Read

പൂജാ ബമ്പർ നറുക്കെടുപ്പിൽ വിജയിച്ചത് ലോട്ടറി ഏജന്റ്. അഞ്ച് കോടി രൂപ ഒന്നാം സമ്മാനമാണ് ലോട്ടറി ഏജന്റായ ജേക്കബ് കുര്യന് ലഭിച്ചത്. കൂത്താട്ടുകുളം കിഴകൊമ്പിലെ ഏജന്റാണ് ജേക്കബ് കുര്യൻ. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് കൂത്താട്ടുകുളം കാനറ ബാങ്കിൽ ഏൽപിച്ചു. സിയാന്റെസ് ലക്കി സെന്റർ ഉടമ മെർളിൻ ഫ്രാൻസിസിൽ നിന്നാണ് യാക്കോബ് എന്ന ജേക്കബ് കുര്യൻ വിൽപ്പനക്കായി ടിക്കറ്റ് വാങ്ങിയത്. RA 591801 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.

Story Highlights : kerala-lottery-result-pooja-bumper-winner-found-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here