ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര; കെ എൽ രാഹുൽ പുറത്ത്

ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച കാണ്‍പുരില്‍ തുടക്കം കുറിക്കാനിരിക്കെ ഓപ്പണര്‍ കെ എൽ രാഹുൽ പരുക്കേറ്റ് പുറത്തായി. പകരക്കാരനായി സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തി.
ഇന്ത്യയുടെ ടി20 ലോകകപ്പിലും പിന്നാലെ വന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലും സൂര്യകുമാർ ഇന്ത്യയുടെ ഭാഗമായിരുന്നു. വ്യാഴാഴ്ച കാൺപൂരിലാണ് ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ്.
Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?
അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. ഇതുവരെ 61 ടെസ്റ്റികളിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. ഇതില്‍ 21 എണ്ണത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 13 ടെസ്റ്റുകളില്‍ ന്യൂസിലന്‍ഡും ജയം നേടി. പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നീവരുടെ അഭാവത്തിലാണ് ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇറങ്ങുന്നത്.
Story Highlights : KL Rahul-out-from-testmatch against-newzealand-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here