ചോരയുടെ മണമുള്ള നഗരത്തിൽ പ്രതീക്ഷയേകിയൊരു പ്രതിമ…

ബെയ്‌റൂത്ത് നഗരത്തിൽ നടന്ന സ്‌ഫോടനത്തിൽ ഒരു നഗരം മൊത്തം തകർന്നു തരിപ്പണമായി. തകർന്നടിഞ്ഞ കെട്ടിടങ്ങളും തരിപ്പണമായ റോഡുകളും മറ്റ് അവശിഷ്ടങ്ങളും മാത്രം ആ നഗരത്തിൽ ബാക്കി. ഇരുന്നൂറോളം പേർ മരണപ്പെടുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സ്‌ഫോടനത്തിൽ മൂന്ന് ലക്ഷത്തിലധികം പേർക്ക് വീടും നഷ്ട്ടപെട്ടു. തകർന്നുപോയ നഗരത്തിന്റെയും തരിപ്പണമായ സ്വപ്നങ്ങളുടെയും ഉയർത്തെഴുനേൽപ്പിന്റെ പ്രതീകമായമായി നഗര മധ്യത്തിൽ ഒരു പ്രതിമ പൊങ്ങി. സ്‌ഫോടനത്തിൽ അവശേഷിച്ച കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ട്ങ്ങൾ കൊണ്ടാണ് പ്രതിമ പണിഞ്ഞത്. ആരാണ് ഈ ശിൽപത്തിനു പിന്നിലെന്നല്ലേ??

ഹയാത് നാസർ എന്ന ലെബനീസ് യുവതിയാണ് രണ്ട് മാസത്തോളം സമയമെടുത്ത് നഗര മധ്യത്തിൽ ഇങ്ങനൊരു പ്രതിമ പണിതത്. പ്രതിമയ്ക്കിതുവരെ പേര് നൽകിയിട്ടില്ല. പേര് ജനങ്ങൾ തീരുമാനിക്കട്ടെ എന്നാണ് ഹയാത് പറയുന്നത്. എന്തിനാണ് ഹയാത് ഇങ്ങനൊരു പ്രതിമയ്ക്ക് ജന്മം നല്കിയതെന്നല്ലേ? ഹയാത്തിന്റെ പക്ഷം ഇങ്ങനെ “ബെയ്‌റൂത്തിനെ ഒരു സ്ത്രീയായി സങ്കല്പിക്കാനാണ് തനിക്ക് ഇഷ്ട്ടം. ആ തോന്നലിൽ നിന്നാണ് ഈ പ്രതിമ ജനിക്കുന്നത്. എല്ലാ കഷ്ടതകളെയും ശക്തമായി അതിജീവിക്കാനുള്ള കരുത്തും പ്രതീക്ഷയും നല്കാൻ ഈ പ്രതിമയ്ക്ക് കഴിയട്ടെ” എന്നും ഹയാത് പറഞ്ഞു.

Read Also : താഴ്‌വരകളാൽ ചുറ്റപ്പെട്ട ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം…
പാറിപ്പറക്കുന്ന മുടി ഇഴകളും മുറിവേറ്റ മുഖവും കാൽ കീഴിലെ നിലച്ച ക്ലോക്കുമാണ് പ്രതിമയുടെ പ്രധാന ആകർഷണം. എന്നാൽ ആ ക്ലോക്കിലെ സമയത്തിനൊരു സന്ദേശം കൈമാറാനുണ്ട്. ബെയ്‌റൂത്തിനെ തകർത്ത സ്ഫോടനം നടന്ന സമയമാണ് അതിലുള്ളത്. മാത്രവുമല്ല, പ്രതിമയുടെ ഒരുവശം കൈ താഴേക്കിട്ട് മുറിപ്പാടുള്ള മുഖത്തോടെ കീഴടങ്ങിയ ഭാവത്തില്‍ നില്‍ക്കുന്ന സ്ത്രീയെയാണ് കാണിക്കുന്നതെങ്കില്‍ ബാക്കി പകുതി ഭാഗം ഉയര്‍ത്തിപ്പിടിച്ച കൈയും നടക്കാന്‍ തയ്യാറെടുത്ത കാലുകളും പോരാട്ടം തുടരാന്‍ ഉറപ്പിച്ച മനസ്സുമായി നില്‍ക്കുന്ന സ്ത്രീയുടേതാണ്.
Story Highlights : Lebanese artist sculpture rubble Beirut explosion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here