മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ

മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ. എയർടെൽ, വി കമ്പനികളാണ് നിരക്ക് വർദ്ധിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ നിരക്ക് വർധന മറ്റന്നാൾ മുതലും എയർടെലിന്റെ നിരക്ക് വർധന ഈ മാസം 26 മുതലും പ്രാബല്യത്തിൽ വരും.
പുതിയ നിരക്ക് പ്രകാരം പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെ വർധിക്കും. വോയ്‌സ് പ്ലാനുകൾ, അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകൾ, ഡേറ്റാ പ്ലാനുകൾ എന്നിവയ്‌ക്കെല്ലാം നിരക്ക് വർധന ബാധകമാകും. എയർടെൽ ഉപഭോക്താക്കൾക്ക് 79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 രൂപയും 149 രൂപയുടെ അണ്ലിമിറ്റഡ് താരിഫ് പ്ലാനിന് 199 രൂപയും നൽകേണ്ടി വരും. വോഡഫോൺ ഐഡിയ കമ്പനിയുടെ 79 രൂപ പ്ലാൻ ലഭിക്കാൻ 99 രൂപയും 149 രൂപയുടെ ഇന്റർനെറ്റ് സേവനത്തിന് 179 രൂപയും നൽകണം.
Story Highlights : vi airtel tariff charges increase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here