Advertisement

മോഫിയ പര്‍വീന്റെ ആത്മഹത്യ; ആരോപണം നേരിട്ട സിഐക്കെതിരെ നടപടി പിന്നീടെന്ന് റൂറല്‍ എസ്പി

November 24, 2021
Google News 1 minute Read
aluva rural sp

മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ആലുവ സിഐ സുധീറിനെതിരെ നടപടി പിന്നീടെന്ന് റൂറല്‍ എസ്പി. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനുശേഷം കൂടുതല്‍ നടപടിയെടുക്കുമെന്ന് ആലുവ റൂറല്‍ എസ്പി കെ.കാര്‍ത്തിക് അറിയിച്ചു. സിഐക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രം നടപടിയുണ്ടാകും. സിഐ സുധീര്‍ ഇപ്പോഴും ആലുവ ഈസ്റ്റ് സ്‌റ്റേഷന്‍ ഓഫിസറാണ്.

സിഐ സുധീറിനെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഗാര്‍ഹിക പീഡന പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നും രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയെന്നും മറ്റൊരു യുവതി വെളിപ്പെടുത്തി. മധ്യസ്ഥ ചര്‍ച്ച നടന്ന ദിവസം മോഫിയയെ പൊലീസ് സ്റ്റേഷനില്‍വെച്ച് കണ്ടിരുന്നു. മോഫിയ മാനസികമായി തളര്‍ന്നിരുന്നു എന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : സിഐ സുധീറിനെതിരെ നടപടിയെടുക്കണം; പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരവുമായി ജനപ്രതിനിധികൾ

സിഐക്കെതിരെ നടപടിയെടുക്കണമെന്നും ഉടന്‍ സ്റ്റേഷന്‍ ചാര്‍ജില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് ആലവു എംഎല്‍എ അന്‍വര്‍ സാദത്ത് പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. ഉത്ര കൊലക്കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആരോപണ വിധേയനായ സുധീര്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. ഉത്ര കേസിൽ ഇയാളുടെ വീഴ്ചയെപ്പറ്റിയുള്ള ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂർത്തിയായത്. അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് ഇതിനു മുൻപും സുധീർ വിവാദം ഉണ്ടാക്കിയിട്ടുണ്ട്. 2020 ജൂണിൽ നടന്ന ഈ സംഭവത്തിൽ അന്ന് അഞ്ചൽ സിഐ ആയിരുന്ന ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു.

Story Highlights : aluva rural sp, mofiya parveen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here