തീയറ്ററുകളില്‍ ഇനി മരക്കാര്‍ ആവേശം; ടീസര്‍ പുറത്ത്

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലെത്തും. വിവിധ രാജ്യങ്ങളിലായി 3300ലധികം തീയറ്ററുകളിലാണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്.
കേരളത്തില്‍ അറുനൂറോളം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം മലയാളത്തിനുപുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. നൂറുകോടി ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.
റോയ് സി ജെ, സന്തോഷ് ടി. കുരുവിള എന്നിവരാണ് സഹനിര്‍മ്മാണം. പ്രിയദര്‍ശനൊപ്പം അനി ഐ.വി ശശിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റോണി റാഫേലാണ് സംഗീതം. അയ്യപ്പന്‍ നായര്‍ എംഎസ് ആണ് എഡിറ്റിംഗ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരയാണുള്ളത്.
Story Highlights : marakkar official teaser, mohanlal, priyadarshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here