Advertisement

സിഐ സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണം; 24നോട് പ്രതികരിച്ച് മോഫിയയുടെ ഉമ്മ

November 25, 2021
2 minutes Read
mofiya parveen mother response

ആലുവ സിഐ സിഎൽ സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീൻ്റെ ഉമ്മ ഫാരിസ. പൊലീസിൻ്റെ ഭാഗത്തുനിന്ന് വളരെ മോശമായ അനുഭവമാണ് മകൾക്ക് ഉണ്ടായതെന്നും അതുകൊണ്ടാണ് അവൾ ജീവനൊടുക്കിയതെന്നും ഉമ്മ 24നോട് പറഞ്ഞു. (mofiya parveen mother response)

Read Also : മോഫിയ പർവീന്റെ ആത്മഹത്യ: കോൺഗ്രസ് സമരം തുടരുന്നു; സ്ഥലത്തെത്തി മോഫിയയുടെ മാതാവ്

അവളങ്ങനെ തളരുന്ന കുട്ടിയല്ല. വളരെ ബോൾഡായ ഒരു കുട്ടിയാണ്. എൻ്റെ കണ്ണുനിറഞ്ഞാൽ എന്നെ സമാധാനിപ്പിക്കുന്ന കുട്ടിയാണ്. അന്നെന്നോട് അവൾ പറഞ്ഞത്, സ്റ്റേഷനിൽ വരണ്ട, പപ്പയുമായി പൊക്കോളാമെന്നാണ്. സ്റ്റേഷനിലേക്ക് പോകുന്നതിനാൽ അവൾ നല്ല കോൺഫിഡൻ്റായിരുന്നു. താൻ ട്രോമയിൽ നിന്ന് തിരിച്ചുവരികയാണെന്നും ഈ സമയത്ത് അവരെ കാണേണ്ടെന്നും സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു. സിഐയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അവരെ നേരിട്ട് കാണേണ്ടിവരില്ലെന്നും പൊലീസ് ഉറപ്പുനൽകി. എന്നാൽ, സ്റ്റേഷനിൽ ചെന്നപ്പോൾ ഇവരെല്ലാവരെയും ഒരുമിച്ച് കയറ്റി. ഇവൾക്ക് കൊടുക്കുന്നതിനെക്കാൾ സ്വീകാര്യത പ്രതികൾക്ക് നൽകി. ഇവളെ സംസാരിക്കാൻ സമ്മതിച്ചില്ല. അവൻ അവളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു. ഇതൊക്കെ കേട്ട് പൊലീസുകാരൻ പരിഹാസച്ചിരിയോടെ ഇരുന്നു. അതിൽ അവൾ തകർന്നു. വേറെ മാർഗങ്ങൾ ഇല്ലാതായപ്പോൾ അവൾ പ്രതികരിച്ചു. അവൾ കരഞ്ഞുകൊണ്ടാണ് വന്നത്. ഞാൻ ചോദിച്ചപ്പോൾ സ്റ്റേഷനിൽ പ്രതികളല്ലാതെ മറ്റൊരാളുണ്ട്, അയാൾ സഖാവാണെന്നാണ് എനിക്ക് തോന്നുന്നത്. അവിടെ അങ്ങനെ പറഞ്ഞു കേട്ടു എന്ന് പറഞ്ഞു. (സുഹൈലിൻ്റെ) മൂത്ത പെങ്ങളെ വിവാഹം കഴിച്ചിരിക്കുന്നയാൾക്കും പാർട്ടിയുമായി ബന്ധമുണ്ട്. അയാളും അയാളുടെ വാപ്പയുമാണ് മുത്തലാഖിൽ ഒപ്പിട്ടത്. അന്വേഷിച്ചിട്ട് നടപടിയെടുക്കാമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിൽ അവളിന്നും എന്നോടൊപ്പം ഉണ്ടായേനെ. സ്ഥലം മാറ്റിയാൽ വീണ്ടും അയാൾ പ്രശ്നമുണ്ടാക്കും. ഇവിടെ എന്നോട് വേറൊരു പെൺകുട്ടി അവൾക്ക് നേരിട്ട പ്രശ്നങ്ങൾ പറഞ്ഞിരുന്നു. അയാളെ ജോലിയിൽ നിന്ന് മാറ്റിനിർത്തണം. ഇനിയൊരു പെൺകുട്ടിക്കും ഇതുപോലെ സംഭവിക്കാൻ പാടില്ല. അവൻ വേരെ പെൺകുട്ടികളുടെയും കാലനാവും. എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. പുറത്തേക്കിറങ്ങാൻ പറ്റുന്നില്ല. ചിലപ്പോൾ എൻ്റെ ജീവിതം തീരും എന്നും മോഫിയയുടെ ഉമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (23)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

Story Highlights : mofiya parveen mother response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top