സയീദ് ഖാന്റെ 3.75 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

സയീദ് ഖാന്റെ 3.75 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി. മഹിളാ ഉത്കർഷ പ്രതിസ്ഥാനിൽ നിന്ന് അനധികൃതമായി പണം തട്ടിയെടുത്തെന്ന കേസിലാണ് നടപടി. പ്രതിയായ സയീദ് ഖാൻ ‘മഹിളാ ഉത്കർഷ് ട്രസ്റ്റ്’ ഡയറക്ടറാണ്. സെപ്തംബർ 28 നാണ് സയീദ് ഖാനെ ഇഡി അറസ്റ്റ് ചെയ്തത്.
യവത്മാൽ-വാഷിം നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗം ഭാവന ഗവാലിയുടെ അസോസിയേറ്റ് ആണ് ഖാൻ. 2020 മെയ് മാസത്തിലാണ് ഇഡി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എംയുപിയുടെ 18.18 കോടി രൂപയുടെ ഫണ്ട് ദുർവിനിയോഗം ചെയ്യാൻ അശോക് ഗാൻഡുലെയും മറ്റ് വ്യക്തികളും ഒത്തുകളിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി എഫ്‌ഐആറിൽ ആരോപിക്കുന്നു.
Story Highlights : saeed-khans-assets-worth-rs-3-75-crore-seized
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here