സംസ്ഥാനത്ത് പ്ലസ് വണിന് 50 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ

സംസ്ഥാനത്ത് പ്ലസ് വണിന് 50 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ. ഏഴ് ജില്ലകളിൽ 50 അധിക താത്കാലിക ബാച്ചുകൾ അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ. ഇന്നു ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വണിന് അഡ്മിഷൻ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർന്നത്. ആദ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിലും അലോട്ട്‌മെന്റുകൾ പൂർത്തിയായിട്ടും ആയിരക്കണക്കിന് കുട്ടികൾ പുറത്തായതോടെയാണ് സർക്കാർ പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
Read Also : സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; മോഫിയയുടെ പിതാവ്
സ്‌കൂളുകളിൽ അധ്യയനം വൈകുന്നേരം വരെയാക്കാനും വിദ്യാഭ്യാസ വകുപ്പ് ശിപാർശ ചെയ്തു.നിലവിൽ ഉച്ചക്ക് ഒരു മണിവരെയാണ് സ്‌കൂളുകളിൽ അധ്യയനം നടക്കുന്നത്. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികൾ പരിഗണിച്ചാൽ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എത്രയുംവേഗം സ്‌കൂളുകളുടെ പ്രവൃത്തിസമയം രാവിലെ മുതൽ വൈകുന്നേരം വരെയാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 90 ശതമാനത്തിലധികം കുട്ടികൾ സ്‌കൂളുകളിലെത്താൻ തുടങ്ങിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പറയുന്നത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Story Highlights : 50-new-temporary-batches-for-plus-one-recommendation-to-extend-study-in-schools
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!