ആരോഗ്യ മേഖലയിൽ കേന്ദ്രം 64,000 കോടി നിക്ഷേപിക്കും: മൻസുഖ് മാണ്ഡവ്യ
രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 64,000 കോടി രൂപ കേന്ദ്രം നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ. ആരോഗ്യ മേഖലയിലെ മുഴുവൻ പേർക്കും സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ ഒരു ദിവസത്തെ പര്യടനത്തിനെത്തിയതാണ് മൻസുഖ് മാണ്ഡവ്യ.
പെമ ഖണ്ഡു സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ പദ്ധതികളെ അഭിനന്ദിച്ച മാണ്ഡവ്യ കേന്ദ്രത്തിൽ നിന്നുള്ള എല്ലാ സഹായവും പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശരത് ചൗഹാൻ സംസ്ഥാനത്തെ കൊവിഡ് മാനേജ്‌മെന്റിനെയും വാക്‌സിനേഷൻ സംബന്ധിച്ചും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
നഹ്‌ലഗൂണിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസിന്റെ (TRIHMS) ഭാവി സുസ്ഥിരതയ്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും വേണ്ടി കേന്ദ്ര ഇടപെടൽ വേണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അരുണാചൽ പ്രസിഡന്റ് ഡോ ലോബ്സാങ് സെറ്റിം അഭ്യർത്ഥിച്ചു.
നിലവിലുള്ള എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പരിഷ്‌കാരങ്ങൾ കൂടാതെ സംസ്ഥാനത്ത് ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യവും ഡോ.സെറ്റിം കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മുന്നിൽ വിശദീകരിച്ചു.
Story Highlights : centre-to-invest-64000-crore-in-health-sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here