കൊറോണ വൈറസിന്റെ പുതിയ വകഭേദം: ദക്ഷിണാഫ്രിക്ക-നെതർലൻഡ് പരമ്പര ഉപേക്ഷിച്ചു

ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോന വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിനാൽ നെതർലൻഡിൻ്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിച്ചു. 3 ഏകദിന മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലൻഡ് ഇന്ന് ആദ്യ മത്സരം കളിച്ചിരുന്നു. മത്സരം മഴ മൂലം ഉപേക്ഷിച്ചു. അടുത്ത മത്സരം ഈ മാസം 28നാണ്. എന്നാൽ, അതിനു മുൻപ് തന്നെ ടീം മടങ്ങും.
ഇന്ത്യ എ യും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ്. ദക്ഷിണാഫ്രിക്കൻ എയ്ക്കെതിരെ നടക്കുന്ന ഇന്ത്യൻ പര്യടനം തുടരും. ആദ്യ മത്സരം മഴ മൂലം സമനിലയിൽ പിരിഞ്ഞിരുന്നു. പര്യടനത്തിൽ ഇനി രണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടിയുണ്ട്. ഇരു ബോർഡുകളും ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. അതേസമയം, അടുത്ത മാസം തീരുമാനിച്ചിരിക്കുന്ന ഇന്ത്യൻ പര്യടനം മാറ്റിവെച്ചേക്കും.
Story Highlights : covid variant Netherlands tour of South Africa curtailed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here