മുംബൈ വിമാനത്താവളത്തിൽ 3.7 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി

മുംബൈ വിമാനത്താവളത്തിൽ 3.7 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാഗേജ് സ്കാനിൽ പിടിപ്പെടാത്ത നിലയിൽ ബാഗ് ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു.
ഷാർജയിലേക്ക് പുറപ്പെടാനൊരുങ്ങുകയായിരുന്നു ഈ യാത്രക്കാർ. ഇവരുടെ കൈവശം പണം കൊണ്ടുപോകാനുള്ള രേഖകളോ ലൈസൻസോ ഉണ്ടായിരുന്നില്ല. യുഎസ് ഡോളറുകളും സൗദി ദിർഹമും ആണ് ട്രോളിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
Story Highlights : Foreign Currency Seized Mumbai Airport
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here