കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീം പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പരിശീലകൻ ബിനോ ജോർജ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിജോ ജോസഫ് ആണ് നായകൻ. കേരളത്തിനൊപ്പം ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പിലെ ചാമ്പ്യന്മാർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. യോഗ്യതാ ഘട്ടവും ഫൈനൽ റൗണ്ടും കേരളത്തിൽ തന്നെയാണ് നടക്കുക.
കേരള ടീം: മിഥുൻ, ഹജ്മൽ, സഞ്ചു ഗണേഷ്, നൗഫൽ, മുഹമ്മദ് ആസിഫ്, രാജേഷ്, മുഹമ്മദ് ഷഫീഖ്, വിപിൻ തോമസ്, മുഹമ്മദ് അജ്സൽ, മുഹമ്മദ് ബാസിത്ത്, ജിജോ ജോസഫ്, ഷെരീഫ്, അജയ് അലക്സ്, മുഹമ്മദ് റാഷിദ്, അർജുൻ ജയരാജ്, ബുജൈർ, അഖിൽ പ്രവീൺ, സൽമാൻ കള്ളിയത്ത്, ആദർശ്, നിജോ ഗിൽബർട്ട്, ഷിജിൽ, മുഹമ്മദ് സഫ്‌നാദ്. ജെസിൻ.
ഡിസംബർ ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും. ഡിസംബർ 3ന് കേരളം ആൻഡമാനും ഡിസംബർ 5ന് പോണ്ടിച്ചേരിയും കേരളത്തിൻ്റെ എതിരാളികളാവും.
Story Highlights : kerala santosh trophy team announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here