Advertisement

മുഖ്യമന്ത്രി വാക്കുപാലിച്ചു, കൂടെ നിന്നവർക്ക് നന്ദി; മോഫിയയുടെ പിതാവ്

November 26, 2021
Google News 1 minute Read

സിഐ സി.എൽ സുധീറിന്റെ സസ്പെന്ഷനിൽ പ്രതികരണവുമായി മോഫിയയുടെ പിതാവ് ദിൽഷാദ്. മുഖ്യമന്ത്രി വാക്കുപാലിച്ചെന്നും കൂടെ നിന്നവർക്ക് നന്ദിയുണ്ടെന്നും മോഫിയയുടെ പിതാവ് വ്യക്തമാക്കി. മുഖ്യമന്ത്രി ഇന്ന് രാവിലെ വിളിച്ചപ്പോൾ പറഞ്ഞത്ത് വേണ്ട നടപടി സ്വീകരിക്കും വിഷയത്തിൽ ഏതെങ്കിലും തരത്തിൽ സഹായം വേണമെങ്കിൽ വിളിക്കാം എന്നും ദിൽഷാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ് അതിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ മുഖ്യമന്ത്രിയെ വിളിക്കാം. തുടർ നടപടികൾ മുഖ്യമന്ത്രിയും വകുപ്പ് മേധാവികളും സ്വീകരിക്കും. ഉദ്യോഗസ്ഥനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും സ്വത്ത് സമ്പാദനത്തിനും എതിരെ കേസ് എടുക്കും എന്നും എന്ന പ്രതീക്ഷയിലാണെന്നും മോഫിയയുടെ പിതാവ് ദിൽഷാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

Read Also : കേരള ബാങ്ക് കുട്ടികൾക്കായി വിദ്യാനിധി പദ്ധതി നടപ്പാക്കുന്നു; സഹകരണ സ്ഥാപനങ്ങൾക്കെതിരെയുള്ള ആർ ബി ഐ സർക്കുലറിനെതിരെ വി എൻ വാസവൻ

കൂടാതെ ആലുവയിലെ മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐ സി.എൽ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. കൊച്ചി സിറ്റി ട്രാഫിക് എസിക്കാണ് അന്വേഷണച്ചുമതല.

അതേസമയം, ആലുവ പൊലീസ് സ്റ്റേഷൻ ചുമതല പുതിയ സിഐക്ക് നൽകിയിട്ടുണ്ട്. രാമമംഗലം സിഐ ആയിരുന്ന സൈജു കെ.പോളിനാണ് ചുമതല.

Story Highlights : mofiya-parveen-fathers-response-24-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here