ഭരണഘടനാ ദിനത്തിൽ കുടുംബ രാഷ്ട്രീയത്തെ വിമർശിച്ച് പ്രധാനമന്ത്രി

ഭരണഘടനാ ദിനത്തിൽ കുടുംബ രാഷ്ട്രീയത്തെ വിമർശിച്ച് പ്രധാനമന്ത്രി. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. അഴിമതിയെ സ്ഥാപനവത്ക്കരിക്കാനാണ് കുടുംബ വാഴ്ചയുമായി മുന്നോട്ട് പോകുന്ന പാർട്ടികൾ ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഭരണഘടനാ ദിനാചരണ ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ( pm against congress constitution day )
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടനാ ദിനാചരണം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉത്ഘാടനം ചെയ്തത്. ചടങ്ങിനെ അഭിസമ്പോദന ചെയ്ത പ്രധാനമന്ത്രി കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളെ കുടുംബ വാഴ്ച നയിക്കുന്ന പാർട്ടികളായി വിമർശിച്ചു. കന്യാനികുമാരി മുതൽ കാശ്മീർ വരെ ഉള്ള കുടുംബാധിപത്യം നയിക്കുന്ന പാർട്ടികൾ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയാണ്. ഇത്തരം പാർട്ടികളുടെയും അതിന് നേത്യത്വം നൽകുന്നവരുടെയും ലക്ഷ്യം അഴിമതിയെ സ്ഥാപനവത്ക്കരിയ്ക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഭീകരവാദത്തെ ശക്തമായി നേരിടുകയാണ് സർക്കാർ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മുംബൈ ദീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച വർക്ക് അദ്ധേഹം ശ്രദ്ധാജ്ഞലി അർപ്പിച്ചു.
Read Also : പ്രധാനമന്ത്രിയെ കാണും; ബിഎസ്എഫ് അധികാരപരിധിയും ത്രിപുര അക്രമവും ചർച്ച ചെയ്യും: മമത ബാനർജി
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ഭരണ ഘടനാ ദിനാചരണം പ്രതിപക്ഷപാർട്ടികൾ ബഹിഷ്ക്കരിച്ചു. പ്രധാനമന്ത്രിയുടെ നടത്തിയ വിമർശനത്തെ കോൺഗ്രസ് തള്ളിക്കളഞ്ഞു. നിലനിൽപ്പിനായുള്ള അവസാനത്തെ അടവുകളാണ് പ്രധാനമന്ത്രി പയറ്റുന്നത്. വസ്തുതാ വിരുദ്ധമായ ആരോപണത്തിന്റെ രാഷ്ട്രിയം ജനങ്ങൾ തിരിച്ചറിയും എന്നും കോൺഗ്രസ് വ്യക്തമാക്കി.
Story Highlights : pm against congress constitution day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here