Advertisement

ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.65 അടിയായി

November 26, 2021
Google News 1 minute Read

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. നിലവിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തി 814 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞദിവസം പെയ്‌ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി എല്ലാ നടപടികളും തമിഴ്നാട് സ്വീകരിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്ന ആളുകൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.60 അടിയായി ഉയർന്നിട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരം പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. മുല്ലപ്പെരിയാർ ഡാമിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ ഇടുക്കി ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിരിക്കുയാണ്.

Read Also : മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നു

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്ച പതിമൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Story Highlights : Water level in Mullaperiyar dam rises

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here