Advertisement

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നു

November 25, 2021
Google News 2 minutes Read
mullaperiyar water level rises again

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഈ പശ്ചാത്തലത്തിൽ അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുകയാണ്. സെക്കൻഡിൽ 798 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ( mullaperiyar water level rises again )

കൂടുതൽ വെള്ളം ഒഴുക്കുന്നതിനായി സ്പിൽവേ ഷട്ടറുൾ കൂടുതൽ ഉയർത്തി. 3, 4 ഷട്ടറുകളാണ് 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഇന്ന് രാത്രി 10 മണി മുതൽ 661 ഘനയടി ജലം ( ആകെ 798 L\bSn) സ്പിൽവേയിലൂടെ അധികമായി പുറത്തു വിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നു.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2400.52 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതും, മൂലമറ്റം പവർഹൗസിലെ ഒരു ജനറേറ്റർ പ്രവർത്തനം നിർത്തിയതുമാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. അണക്കെട്ടിൽ നിലവിൽ ബ്ലൂ അലേർട്ടാണ്.

Read Also : മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിന്റെ നിലപാട്, സംസ്ഥാനം അതീവ ജാഗ്രതയിൽ; റവന്യു മന്ത്രി കെ രാജൻ

അതിനിടെ, കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് രാത്രി 09.00 മണി മുതൽ തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതം ഉയർത്തി 10 ക്യുമെക്‌സ് ജലം ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നത്. കല്ലാർ, ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Story Highlights : mullaperiyar water level rises again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here