‘ആനയും അംബാരിയും അടിയും വെടിയും’; രസംകൊള്ളിച്ച് അജഗജാന്തരം ട്രെയിലര്‍

ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരം സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ആനയും അംബാരിയും അടിയും വെടിയും പൊട്ടിത്തെറിയുമുള്ള തീ പാറുന്ന പൂരം’ എന്നാണ് ട്രെയിലര്‍ പങ്കുവച്ചുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഉത്സവപറമ്പിലേക്ക് എത്തുന്ന ഒരാനയും പാപ്പാനും ഒരു കൂട്ടം യുവാക്കളും ഇവര്‍ ഒത്തുചേര്‍ന്ന ശേഷമുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി, മോഹന്‍ലാല്‍, ജിനോ ജോണ്‍, ആന്റണി വര്‍ഗീസ്, വിജയ് സേതുപതി, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവര്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അജഗജാന്തരം.
അര്‍ജുന്‍ അശോകന്‍, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, തുടങ്ങിയ താരനിര ചിത്രത്തിലെത്തുന്നു. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരുടേതാണ് തിരക്കഥ.
Story Highlights : ajagajantharam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here