Advertisement

ഐഎസ്എൽ; കരുത്തരായ മുംബൈ സിറ്റിയെ അട്ടിമറിച്ച് ഹൈദരാബാദ്

November 27, 2021
1 minute Read

ഐഎസ്എല്ലില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ അട്ടിമറിച്ച് ഹൈദരാബാദ് എഫ്.സി. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഹൈദരാബാദ് എഫ് സി വീഴ്ത്തിയത്. ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞശേഷം രണ്ടം പകുതിയിലായിരുന്നു ഹൈദരാബാദിന്‍റെ രണ്ടു ഗോളുകള്‍ പിറന്നത്.

Read Also : സംസ്ഥാനത്ത് പ്ലസ് വണിന് 50 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ

ഹൈദരാബാദിനായി ജോവോ വിക്ടറും ബര്‍തൊലോമ്യു ഒഗ്ബെച്ചെയും പകരക്കാരനായി ഇറങ്ങിയ രോഹിത് ദാനുവും ലക്ഷ്യം കണ്ടപ്പോള്‍ അഹമ്മദ് ജാഹോ ആണ് മുംബൈയുടെ ഏക ഗോള്‍ നേടിയത്. ജയത്തോടെ ഹൈാജരാബാദ് പോയന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. മുംബൈയാകട്ടെ തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് വീണു. ഹൈദരാബാദ് പ്രതിരോധകോട്ട കാത്ത ക്യാപ്റ്റന്‍ ജാവോ വിക്ടറാണ് കളിയിലെ താരം.

Story Highlights : isl-2021-2022-hyderabad-fc-beat-mumbai-city-fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top