‘ഒമൈക്രോൺ’; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

പുതിയ കൊവിഡ് വകഭേദം ‘ഒമൈക്രോൺ’ ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 10.30 ന് ചേരുന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ പുരോഗതിയും ചർച്ചയാകും.
രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ നാശം വിതച്ച ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാണ് ഒമൈക്രോൺ എന്നാണ് ലോകാരോഗ്യ സംഘടനയുടേയടക്കം മുന്നറിയിപ്പ്. നിലവിലുള്ള വാക്‌സീനുകള്‍ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാന്‍ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളാണ് രോഗം സ്ഥിരീകരിച്ചത്.മാത്രമല്ല ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.
Story Highlights : pm-to-chair-meet-on-covid-19-situation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here