‘എവിടെയും തുപ്പിയിട്ടല്ല ആഹാരം വിളമ്പുന്നത്’; ഹലാൽ വിവാദത്തിൽ പ്രതികരണവുമായി കാന്തപുരം

ഹലാൽ വിവാദത്തിൽ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഹലാൽ ഭക്ഷണം കിട്ടുമെന്ന് ബോർഡ് വയ്ക്കുന്നത് ചിലർ മാത്രമാണ്. എവിടെയും തുപ്പിയിട്ടില്ല ആഹാരം വിളമ്പുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഹലാൽ ഭക്ഷണം കഴിക്കുക മുസ്‌ലിം ജനവിഭാഗം മാത്രമായിരിക്കുമെന്ന പരിഹാസത്തിൻ്റെ ഭാഗമാണ് നിലവിലെ വിവാദമെന്ന് കാന്തപുരം കോഴിക്കോട്ട് പറഞ്ഞു.
Read Also : മോഫിയയുടെ മരണം നിർഭാഗ്യകരം; ഗവർണർ
മുസ്‌ലിം മതസ്ഥർ നടത്തുന്ന ചില ഹോട്ടലുകളിൽ മാത്രമാണ് ഹലാൽ ഭക്ഷണം കിട്ടുമെന്ന ബോർഡ് വയ്ക്കുന്നത്. ഹലാൽ ബോർഡ് വയ്ക്കാതെ പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകൾ നാട്ടിലുണ്ട്.
മുസ്‌ലിം മതസ്ഥർ നടത്തുന്ന ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ധാരാളം ഇതരമതസ്ഥരും ഈ നാട്ടിൽ ജോലി ചെയ്യുന്നുണ്ട്. അവരോട് ചോദിച്ചാൽ ഇതിലെ സത്യാവസ്ഥ എന്താണെന്ന് അറിയാനാവും. ഹലാൽ ബോർഡ് വച്ച ഒരിടത്തും തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നത്. വിവാദങ്ങളിലൂടെ വർഗീയത ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കാന്തപുരം പറഞ്ഞു.
Story Highlights : kanthapuram-about-halal-food
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here