ഒമിക്രോണ്‍; മധ്യപ്രദേശില്‍ സ്കൂളുകള്‍ 50 ശതമാനം വിദ്യാര്ത്ഥികളോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനം

ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ സ്കൂളുകള്‍ 50 ശതമാനം വിദ്യാര്ത്ഥികളോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനം. 29ാം തീയതി മുതല്‍ 1 മുതല്‍ 12 വരെയുളള ക്ലാസുകളിലാണ് ഇത് നടപ്പിലാക്കുക. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.
പുതിയ വകഭേദത്തിന് സൂപ്പര്‍ സ്പ്രെഡറായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.’ഇന്ത്യയില്‍ ഇതുവരെ പുതിയ വേരിയന്റിന്റെ കേസുകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും, മധ്യപ്രദേശില്‍ ജനങ്ങളുടെ ജാഗ്രതയ്ക്കായി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കൊപ്പം, ചില അധിക മുന്‍കരുതലുകള്‍ എടുക്കും,’ മുഖ്യമന്ത്രി ചൗഹാന് പറഞ്ഞു.
നിയന്ത്രണങ്ങളുണ്ടെങ്കിലും ഓഫ്ലൈന് ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍ പറഞ്ഞു. പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
ബോര്‍ഡ് പത്താം ക്ലാസ് പരീക്ഷകള്‍ 2022 ഫെബ്രുവരി 18 നും പ്ലസ്ടു പരീക്ഷകള്‍ ഫെബ്രുവരി 17 നുമാണ് ആരംഭിക്കുക. കൊവിഡ് കേസുകള്‍ കുറഞ്ഞുതുടങ്ങിയപ്പോള്‍ 100 ശതമാനം വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ക്ലാസുകള്‍ തുടങ്ങിയിരുന്നു.
विद्यालयों में सभी कक्षाएँ 50% क्षमता के साथ संचालित होगी : स्कूल शिक्षा मंत्री श्री परमार
— School Education Department, MP (@schooledump) November 28, 2021
– कक्षाओं के संचालन के दौरान कोविड-19 प्रोटोकॉल का किया
जाएगा पालन।
-सभी विद्यालयों में अर्द्धवार्षिक परीक्षाएँ पूर्व निर्धारित कार्यक्रम अनुसार संचालित की जाएगी।#JansamaparkMP pic.twitter.com/tJIiecoLY8
അതിനിടെ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ഗരേഖ. മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യാന്തര യാത്രക്കാര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാര്‍ക്ക് മുന്‍പുള്ള 14 ദിവസത്തെ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം. ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും.
Story Highlights : omicrone, Madhya Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here