‘സ്പൈഡർമാൻ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്
സ്പൈഡർമാൻ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്പൈഡർമാൻ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബർ 16ന്. നേരത്തെ ഡിസംബർ 17നാണ് ചിത്രത്തിൻ്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത് ഒരു ദിവസം നേരത്തെ ആക്കുകയായിരുന്നു. അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് സ്പൈഡർമാൻ നോ വേ ഹോം.
പഴയ ചിത്രങ്ങളിലെ സൂപ്പർ വില്ലന്മാർ ഒരുമിക്കുന്ന ചിത്രത്തിൽ പുതിയ സ്പൈഡർമാനായ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്പൈഡർമാൻ സിനിമകളിൽ അഭിനയിച്ച ടോബി മഗ്വയറും അമേസിംഗ് സ്പൈഡർമാൻ സിനിമകളിലെ താരം ആൻഡ്രൂ ഗാർഫീൽഡും ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളെ നിഷേധിച്ച് ഗാർഫീൽഡ് എത്തിയത് ആരാധകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
സ്പൈഡർമാൻ യൂണിവേഴ്സിലെ വില്ലന്മാരെല്ലാം തിരികെ വരുന്നതാണ് ‘സ്പൈഡർമാൻ നോ വേ ഹോമി’ൻ്റെ ട്രെയിലറിൽ കണ്ടത്. ഗ്രീൻ ഗോബ്ലിൻ, ഒട്ടോ ഒക്റ്റേവിയസ്, സാൻഡ്‌മാൻ, ഇലക്ട്രോ, ദി ലിസാർഡ് എന്നിവരൊക്കെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് മൂന്ന് സ്പൈഡർമാനും ഈ സിനിമയിൽ ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്.
Story Highlights : Spider Man No Way Home India release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here