പ്രണയ ബന്ധമെന്ന് സംശയം; യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ച് മുൻ ഭർത്താവും ഭർത്താവിന്റെ സഹോദരനും

പ്രണയ ബന്ധമെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മർദ്ദിച്ച് യുവതിയുടെ മുൻ ഭർത്താവും ഭർത്താവിന്റെ സഹോദരനും. ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട് ഇവരെ മണിക്കൂറുകളോളം മർദ്ദിച്ചു എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിലെ മൈസൂരിൽ നടന്ന സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാലെ അറസ്റ്റ് ചെയ്തു.
മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് മർദ്ദനമേറ്റ യുവതി. ഇവർ ഭർത്താവുമായി അഞ്ച് വർഷം മുൻപ് വേർപിരിഞ്ഞതാണ്. അതിനു ശേഷം തൻ്റെ മാതാപിതാക്കളോടൊപ്പമാണ് ഇവർ ജീവിച്ചിരുന്നത്. 30കാരിയായ യുവതി ഇതിനിടെ 24കാരനുമായി സൗഹൃദത്തിലായി. നവംബർ 25ന് ഇയാളെ യുവതി വീട്ടിലേക്ക് ചായകുടിക്കാൻ ക്ഷണിച്ചു. ഇക്കാര്യമറിഞ്ഞ മുൻ ഭർത്താവും ഭർത്താവിൻ്റെ സഹോദരനും ചേർന്ന് വീട്ടിലേക്ക് അതിക്രമിച്ചുകയറി ഇവരെ ആക്രമിക്കുകയായിരുന്നു. ഇതിനു പിന്നാലെ മർദ്ദനത്തിൻ്റെ വിഡിയോ വൈറലായി. തുടർന്ന് പൊലീസ് കേസെടുത്ത് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭർത്താവിൻ്റെ സഹോദരൻ ഒളിവിലാണ്.
Story Highlights : Suspected having affair thrashed Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here