സഹകരണ ബാങ്കുകളിലെ ആര്‍ബിഐ ഇടപെടല്‍; ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

സഹകരണ ബാങ്കുകളിലെ ആര്‍ബിഐ ഇടപെടല്‍ സംബന്ധിച്ച് ക്യാംമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നത്. വിഷയം സംബന്ധിച്ചുള്ള വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. ആര്‍ബിഐയുടെ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത് നിയമത്തെ വെല്ലുവിളിക്കുന്ന നിലപാടാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ സഹകരണ മേഖലയെ ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിക്കാനുള്ള കരുത്ത് സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകവും അവാസ്തവവുമാണ്. ഈക്കാര്യത്തില്‍ കോടതിയെയടക്കം സമീപിച്ച് പരിഹാരമുണ്ടാക്കും.
Read Also : സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണം; ആര്‍ബിഐ നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ബാധകമായിരിക്കില്ലെന്ന ആര്‍ബിഐ പരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. 2020 സെപ്റ്റംബറിലെ ബാങ്കിംഗ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണസംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ എത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്കിന്റെ പുതിയ പരസ്യത്തില്‍ പറയുന്നു.
Story Highlights : vn vasavan, RBI, Co-operative bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here