വാനരന്മാരോടുള്ള ആദര സൂചകമായി നടത്തുന്ന തായ്‌ലൻഡിലെ പ്രസിദ്ധമായ ആചാരം; അറിയാം മങ്കി ഫെസ്റ്റിനെ കുറിച്ച്…

ടൂറിസത്തിന് പേരുകേട്ട സ്ഥലമാണ് തായ്‌ലൻഡ്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മിക്ക രാജ്യങ്ങളിലേത് പോലെ തായിലൻഡും ടൂറിസം മേഖലയിൽ ഏറെ പിന്നിലായിരുന്നു. എന്നാൽ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് തായ്‌ലൻഡ്. രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന മങ്കി ഫെസ്റ്റിവൽ ഇത്തവണ ആഘോഷമാക്കി മാറ്റുകയാണ് ഇവിടുത്തുകാർ. അറിയാം ലോപ്ഭുരിയുടെ മങ്കി ഫെസ്റ്റിനെ കുറിച്ച്…
തായ്‌ലൻഡിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് ലോപ്ഭുരി. നരായ് രാജാവിന്റെ ലോപ്ഭുരി കൊട്ടാരം, നിരവധി ചരിത്രപരമായ ക്ഷേത്രം എന്നിവയുൾപ്പെടെയുള്ള നിരവധി മനോഹരമായ ആകർഷണങ്ങൾ ഇവിടെയുണ്ട്. തായ്‌ലൻഡിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നിരുന്നാലും, തായ്‌ലൻഡിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് മങ്കി ഫെസ്റ്റിവൽ.
തങ്ങളുടെ രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിച്ച് വരുമാനം കൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വാനരന്മാർക്ക് ആദരമായിട്ടാണ് തായ്‌ലൻഡിലെ ലോപ്ഭുരിയില്‍ മങ്കി ഫെസ്റ്റിവല്‍ നടത്തുന്നത്. ആയിരക്കണക്കിന് വാനരന്മാർക്ക് ഭക്ഷണം നൽകുന്ന ആചാരമാണ് ഇത്. ഇവിടെ പ്രദേശവാസികളുമായി ഏറെ ഇടപഴകി ജീവിക്കുന്നവരാണ് ഈ വാനരന്മാർ. നീളൻ വാലുള്ള കുരങ്ങന്മാരാണ് ഇവിടെ അധികവും. മങ്കി ഫെസ്റ്റ് നടക്കുന്ന ദിവസം ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളുമാണ് ഇവർക്ക് നൽകുന്നത്.
Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
ആരെയും ഉപദ്രവിക്കാതെ സഞ്ചാരികള്‍ക്കൊപ്പം അവരെ രസിപ്പിച്ച് ഏറെ നേരം ഇവ സമയം ചിലവിടും. ഇവയ്ക്ക് ഒപ്പം സമയം ചിലവിടാൻ സഞ്ചാരികൾക്കും ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ നിരവധി സഞ്ചാരികളും ഇവയെ തേടി ഇങ്ങോട്ടേക്ക് എത്തും. ഇത്തവണ സംഘടിപ്പിക്കുന്ന ആഘോഷങ്ങൾക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ആവശ്യക്കാർക്ക് നൂറ് വീല്‍ചെയറുകള്‍ സൗജന്യമായി നല്‍കുകയെന്നതാണ് ഇത്തവണത്തെ തീരുമാനം. അതുകൊണ്ട് തന്നെ ഇത്തവണ “മങ്കീസ് വീല്‍ചെയര്‍ പാര്‍ട്ടി”യാണ് സംഘടിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ മുടങ്ങിയ ആഘോഷം ഇത്തവണ വീണ്ടെടുക്കുന്നത് കൊണ്ടുതന്നെ നിരവധി സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. മൂവായിരം ഡോളറാണ് ഈ ആഘോഷത്തിന്റെ ചെലവ്.
Story Highlights : Fruit galore Thai monkey festival returns tourists come back
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here