ഇരിങ്ങാലക്കുടയിലെ യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽച്ചെന്ന്; മനപൂര്‍വം നല്‍കിയതാണോയെന്ന് അന്വേഷിക്കും

ഇരിങ്ങാലക്കുടയില്‍ യുവാക്കളുടെ മരണത്തിനിടയാക്കിയത് ഫോര്‍മാലിന്‍ ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഫോര്‍മാലിന്‍ മനപൂര്‍വം നല്‍കിയതാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ബിജു, നിശാന്ത് എന്നിവരായിരുന്നു ചാരായമാണെന്ന് കരുതി വിഷദ്രാവകം കഴിച്ച് മരിച്ചത്. ഫോര്‍മാലിന്‍ കഴിച്ചത് ആന്തരികാവയവങ്ങളെ ബാധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ എക്‌സൈസ് ഓഫീസിന് സമീപത്തായുള്ള ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിനുള്ളിൽ രണ്ട് പേര്‍ ദ്രാവകം കുടിച്ചത്.
Read Also : മോഡലുകളുടെ മരണം; സൈജു തങ്കച്ചനെതിരെ ഗുരുതര പരാമർശങ്ങളുമായി പൊലീസ്
അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇരുവരും താലൂക്ക് ആശുപത്രിയിലേക്ക് പോയി. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ബിജുവിനെ മെഡിക്കല്‍ കോളേജിലേക്ക് കാെണ്ടു പോയെങ്കിലും മരിക്കുകയായിരുന്നു . നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധനക്ക് അയയ്ച്ചിട്ടുണ്ട്.
Story Highlights : youth death in irinjalakuda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here