മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിനെ ആക്രമിച്ചു; മുഖ്യപ്രതി പിടിയില്‍

എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിനെ കുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതി നെട്ടൂര്‍ സ്വദേശി ജിന്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി അഫ്‌സലിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. സംഭവം നടക്കുമ്പോള്‍ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ഇവര്‍ക്ക് മയക്കുമരുന്ന് ലോബികളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. നെട്ടൂര്‍ മഹലിന് സമീപം നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തത്. ഇത് ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതികള്‍ കുത്തുകയായിരുന്നു.
Story Highlights : accused attacked minor girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here