Advertisement

സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള ലീഗ് നീക്കം അപകടകരം; വർഗീയ ചേരി തിരിവിനും മത ധ്രുവീകരണത്തിനും ഇടയാക്കും: സിപിഐഎം

December 1, 2021
Google News 1 minute Read

സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള ലീഗ് ആഹ്വാനം പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ എം. വർഗീയ ചേരി തിരിവിനും മത ധ്രുവീകരണത്തിനും ഇടയാക്കുന്ന നീക്കം അപകടകരമാണ്. സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ ഇത് ഊർജം നൽകുമെന്ന് സിപിഐ എം പ്രതികരിച്ചു .

പ്രതിഷേധങ്ങൾക്ക് പള്ളികൾ വേദിയാകുന്നത് തീക്കൊള്ളി കൊണ്ടുള്ള തലചൊറിയലാണ്. ആരാധനാലയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് വിശ്വാസികൾ അംഗീകരിക്കില്ല. ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നും മത സംഘടന അല്ലെന്നും ഓർമവേണമെന്ന് സിപിഐഎം കൂട്ടിച്ചേർത്തു.

Read Also : സമസ്‌തയുടെ കാര്യങ്ങളിൽ ഇടപെടേണ്ട; കെ ടി ജലീലിനെതിരെ സമസ്‌ത

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള നടപടികൾക്കെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രചാരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിം സമുദായത്തിന് നീതി നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉത്തരവദികളായ ഇടതുപക്ഷ സർക്കാരിൻ്റെ നടപടികൾ സമുദായത്തെ ബോധിപ്പിക്കും. ഇതിനായി വെള്ളിയാഴ്ചത്തെ ജുമഅ പ്രാർഥനയോടൊപ്പം ഇതിനെതിരെയുള്ള ബോധവത്കരണം നടത്തുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.

Story Highlights : CPIM On Muslim league Action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here