മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; ടി.പി നന്ദകുമാര്‍ അറസ്റ്റില്‍

മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതില്‍ ടി.പി നന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐടി ആക്ട് പ്രകാരം കാക്കനാട് സൈബര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ ബി എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ പ്രതി സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയിരുന്നു.
Read Also : ലാവ്‌ലിന്‍ കേസ്; പിണറായി വിജയനെതിരെയുള്ള തെളിവുകള്‍ ഇന്ന് ഹാജരാക്കുമെന്ന് ക്രൈം നന്ദകുമാര്‍
Story Highlights : crime nandakumar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here