വളർത്തുനായയെ തേടിയെത്തുന്ന മാൻകുഞ്ഞ്; ഇത് കരളലിയിക്കുന്ന നിമിഷം…

സോഷ്യൽ മീഡിയയിൽ വൈറലായ സൗഹൃദത്തിന്റെ കഥയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. കുടുംബാംഗങ്ങളെ പോലെ അല്ലെങ്കിൽ അതിനേക്കാൾ പ്രിയപ്പെട്ടവരായി നമുക്ക് അടുപ്പമുള്ളവരാണ് വളർത്തുമൃഗങ്ങൾ. അവരെ ഒരുനേരം കാണാതെപോയാലോ, വല്ലതും പറ്റിയാലോ നമുക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല. തന്റെ ജീവിതത്തിലെ അങ്ങനെ ഒരു നിമിഷത്തെ കുറിച്ചാണ് റാൽഫ് ഡോണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. റാൽഫിന്റെ അനുഭവം ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
വെർജീനിയ സ്വദേശിയാണ് റാൽഫ്. റാൽഫിന്റെ പ്രിയപ്പെട്ട വളർത്തുനായയാണ് ഹാർലി. ഗോൾഡൻ ഡൂഡിൽ വിഭാഗത്തിൽ പെട്ട നായയാണ് ഹാർലി. ഒരു ദിവസം പെട്ടെന്ന് ഹാർലിയെ കാണാതായത് മുതലാണ് സംഭവത്തിന്റെ തുടക്കം. ഹാർലിയെ കാണാതായത് മുതൽ റാൽഫ് പരിഭ്രാന്തിയിലായി. ഹാർലിയെ അന്വേഷിച്ച് റാൽഫ് എല്ലായിടങ്ങളിലും കറങ്ങി. അല്പനേരത്തെ അന്വേഷണത്തിന് ശേഷം അടുത്തുള്ള തടാകത്തിൽ നിന്ന് ഹാർലിയെ റോൾഫ് കണ്ടെത്തുകയായിരുന്നു.

റോൾഫ് കണ്ട കാഴ്ച എന്താണെന്ന് അറിയാമോ? തടാകത്തിൽ നടുക്ക് ഒരു കുഞ്ഞു മാൻകുട്ടിയ്‌ക്കൊപ്പം നീന്തുന്ന ഹാർലിയെ. അപകടം ഒന്നും സംഭവിക്കാതെ മാൻകുഞ്ഞിനെയും ഹാർലിയെയും കരക്കെത്തിച്ചു. കരയ്ക്കെത്തിയ മാൻ കുഞ്ഞിനെ ഹാർലി നക്കിത്തുടച്ചു വൃത്തിയാക്കി. മാൻകുഞ്ഞ് എങ്ങനെ തടാകത്തിൽ പെട്ടതെന്ന് വ്യകതമായില്ല. അൽപ നേരത്തിന് ശേഷം മാൻകുഞ്ഞ് അമ്മയ്‌ക്കൊപ്പവും ഹാർലി റോൾഫിനൊപ്പവും മടങ്ങി.
Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
Read Also : “എക്സ്യുസ്മി പ്ലീസ്, ഞാനും ഒന്ന് നോക്കട്ടെ”; ഫോട്ടോഗ്രാഫറോട് കൂട്ട് കൂടാനെത്തിയ ചീറ്റ…
പിന്നീടുള്ള ദിവസങ്ങളിൽ എപ്പോഴും ഹാർലി പുറത്തുപോകാൻ തിടുക്കം കാണിക്കുകയും റോൾഫ് ഹാർലിയെ പുറത്തുവിടുകയും ചെയ്തു. ഹാർലി എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കിയ റോൾഫ് കണ്ട കാഴ്ച് കരളയിക്കുന്നതായിരുന്നു. പുറത്തു മരത്തിന് സമീപത്തായി ഹാർലിയെ കാത്ത് നിൽക്കുന്ന മാൻകുഞ്ഞ്. മാൻകുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഹാർലി പുറത്തുപോകാൻ വാശിപിടിച്ചത്. ഹാർലിയെ കണ്ടതും മാൻകുഞ്ഞ് ഓടി അരികത്തെത്തി. അവർ ഒരുമിച്ച് കുറച്ച് നേരം ചിലവഴിച്ചതിന് ശേഷം മാൻകുഞ്ഞ് അമ്മയോടൊപ്പം കാട്ടിലേക്ക് മടങ്ങി. കുറിപ്പും ഫോട്ടോയും റോൾഫ് തന്നെയാണ് സോഷ്യം മീഡിയയിൽ പങ്കുവെച്ചത്.
Story Highlights : Dog saves fawn from drowning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here