ടീമിനായി പ്രതിഫലം വെട്ടിക്കുറച്ച് ധോണിയും കോലിയും

ടീമുകളിൽ തുടരാൻ പ്രതിഫലം വെട്ടിക്കുറച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോലി. കോലി രണ്ട് കോടി രൂപ ടീമിനായി വെട്ടിച്ചുരുക്കിയപ്പോൾ ധോണി സ്വയം രണ്ടാം റിട്ടൻഷൻ ആയി. (kohli dhoni ipl salary)
കഴിഞ്ഞ സീസണിൽ 17 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്ന കോലി ഇക്കൊല്ലം രണ്ട് കോടി രൂപ വെട്ടിച്ചുരുക്കി. 15 കോടി രൂപയാണ് വരും സീസൺ മുതൽ കോലിക്ക് ലഭിക്കുക. ഇതോടെ 57 കോടി രൂപയുമായി റോയൽ ചലഞ്ചേഴ്സിന് മെഗാ ലേലത്തിൽ പങ്കെടുക്കാനാവും. ധോണി സ്വയം രണ്ടാം റിട്ടൻഷൻ ആയതോടെ 12 കോടി രൂപയാവും പ്രതിഫലം. ഒന്നാം റിട്ടൻഷനായി ചെന്നൈ നിലനിർത്തിയത് രവീന്ദ്ര ജഡേജയെ ആണ്. 16 കോടി രൂപയാണ് ജഡേജയുടെ പ്രതിഫലം. ഐപിഎൽ വരുന്ന സീസണിൽ ജഡേജയോടൊപ്പം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് എന്നിവരും 16 കോടി രൂപ പ്രതിഫലം പറ്റുന്നവരാണ്.
Read Also : രാഹുലിനെ നിലനിർത്താൻ ശ്രമിച്ചിരുന്നു: അനിൽ കുംബ്ലെ
അതേസമയം, ഐപിഎൽ 2022 സീസണു മുന്നോടിയായി ടീം നായകൻ ലോകേഷ് രാഹുലിനെ പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, രാഹുലിനെ നിലനിർത്താൻ തങ്ങൾ ശ്രമിച്ചു എന്നും ടീം വിടാൻ താത്പര്യം കാണിച്ചതിനാലാണ് രാഹുലിനെ നിലനിർത്താതിരുന്നത് എന്നുമാണ് ക്ലബിൻ്റെ വെളിപ്പെടുത്തൽ. പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെയാണ് ഇക്കാര്യം വക്തമാക്കിയത്.
രാഹുലിനെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനായിരുന്നു ശ്രമമെന്ന് ഐപിഎൽ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കുംബ്ലെ പറഞ്ഞു. രണ്ട് വർഷം മുൻപ് രാഹുലിനെ ക്യാപ്റ്റനാക്കിയതുപോലും അത് ലക്ഷ്യം വച്ചാണ്. എന്നാൽ ടീം വിടാനായിരുന്നു രാഹുലിൻ്റെ താത്പര്യമെന്നും കുംബ്ലെ വ്യക്തമാക്കി.
ഐപിഎലിൽ ഇനി മുതൽ മെഗാ താര ലേലങ്ങൾ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. 2022 സീസനു മുന്നോടിയായി നടക്കുന്ന ലേലമാവും അവസാനത്തേതെന്നും ഇനി മെഗാ ലേലം ഉണ്ടാവില്ലെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 സീസണു മുൻപുള്ള മെഗാ ലേലം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ട്.
Story Highlights : kohli dhoni ipl salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here