Advertisement

പാർട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓർമ്മ വേണം; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമർശനവുമായി മാത്യൂ കുഴൽനാടൻ

December 1, 2021
Google News 2 minutes Read
mathew kuzhalnadan against oommen chandy

ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമർശനവുമായി മാത്യൂ കുഴൽനാടൻ. പാർട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓർമ്മ വേണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറച്ചു. ( mathew kuzhalnadan against oommen chandy and ramesh chennithala)

ഈ ദിവസങ്ങളിൽ ഉണ്ടായ കാര്യങ്ങൾ പ്രവർത്തകരുടെ ആത്മവീര്യം ചോർത്തി കളയുമെന്നും പ്രവർത്തകർ പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അവരുടെ മനസ്സ് തകർക്കരുതെന്നും മാത്യൂ കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എത്ര വലിയ നേതാവാണെങ്കിലും പ്രവർത്തകർ അംഗീകരിക്കില്ലെന്നും ഫെയ്‌സ്ബുക്കിൽ വിമർശനമുണ്ട്.

Read Also : ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം; കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിന് പരാതി നൽകും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേൽക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്സ് പാർട്ടി. അതിനു വേണ്ടി നേതാക്കളെക്കാളും ഏറെ കഷ്ടപ്പെടുന്നത് താഴെത്തട്ടിലെ പ്രവർത്തകർ ആണ്.. അവർ വെയിലും മഴയും കൊണ്ടും, തെരുവിൽ പോലീസിന്റെ അടി വാങ്ങിയും ഈ പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അവരുടെ മനസ്സ് തകർക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അത് എത്ര വലിയ നേതാവാണെങ്കിലും പ്രവർത്തകർ അംഗീകരിക്കില്ല.

പാർട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകണം. ഞാൻ അടക്കമുള്ള എല്ലാ നേതാക്കളും ആയിരിക്കുന്ന പദവികൾ ഈ പാർട്ടിയിലെ സാധാരണക്കാരന്റെ അധ്വാനമാണ്.. ഈ ദിവസങ്ങളിൽ പത്ര മാധ്യമങ്ങളിൽ വന്ന ചില വാർത്തകൾ പ്രവർത്തകരുടെ ആത്മവീര്യം ചോർത്തി കളയുന്നതാണ് എന്നത് കൊണ്ടാണ് ഇത് ഇവിടെ കുറിച്ചത്.

Story Highlights : mathew kuzhalnadan against oommen chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here