രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 8954 കൊവിഡ് കേസുകള്‍; 267 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,954 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 267 പേര്‍ മരിച്ചതോടെ ആകെ കൊവിഡ് മരണം 4,69,247 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,45,96,776 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് ഔദ്യോഗിക കണക്കുകള്‍.
24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,207 ആണ്. ആകെ രോഗമുക്തി നിരക്ക് 98.36 ശതമാനമായി. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ കൊവിഡ് കേസുകളില്‍ 99,023 (0.29%) പേര്‍ മാത്രമാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.
അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസകരമാണ്. ഇതിനിടെ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
Read Also : രാജ്യാന്തര യാത്രക്കാർക്കുള്ള പുതുക്കിയ മാർഗരേഖ ഇന്ന് മുതൽ പ്രാബല്യത്തിൽ
യാത്രാ വിശദാംശങ്ങള്‍ യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കേന്ദ്ര സര്‍ക്കാര്‍ നടപടി ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ്. യാത്രക്കാര്‍ക്കുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 12 ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ കര്‍ശന നിബന്ധനകള്‍.
Story Highlights : national covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here