കോട്ടത്തറ സ്വദേശിയുടെ മരണം; അബദ്ധത്തിൽ വെടി കൊണ്ടതല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കോട്ടത്തറ സ്വദേശി ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്നാണ് കണ്ടെത്തൽ.
പൊലിസ് ബാലസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തിൽ 15 അംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. മരണപ്പെട്ട ജയന് ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലുള്ള 27കാരൻ ശരണിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയ സംഘത്തിന്റെ വെടിയേറ്റാണ് ജയൻ മരിച്ചതെന്ന് സംശയം. എന്നാൽ പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Story Highlights : kottathara-native-was-shot-from-a-distance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here