ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവം; ഇടപെട്ട് റാന്നി എംഎൽഎ- 24 Impact

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഇടപെട്ട് റാന്നി എംഎൽഎ പ്രമോദ് നാരായണൻ. എസ് ടി പ്രമോട്ടർമാരുടെ അടിയന്തിര യോഗം വിളിക്കുമെന്ന് എംഎൽഎ അറിയിച്ചു. കളക്ടറുമായി വിഷയം ചർച്ച ചെയ്‌തെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റിഫോർ വാർത്തയാക്കിയത്തിന് പിന്നാലെയാണ് എംഎൽഎയുടെ ഇടപെടൽ.
പത്തനംതിട്ട റാന്നി സ്വദേശിയുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയാണ് ചികിത്സ നിഷേധിക്കാൻ കാരണമെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ പറഞ്ഞു. നാല് വയസുകാരന്റെ തലയിലെ മുഴയ്ക്ക് ചികിത്സ തേടിയാണ് ആശുപത്രിയിൽ എത്തിയത്.
Read Also : ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചു; എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയെന്ന് രക്ഷിതാക്കൾ
എട്ട് ദിവസം മുൻപ് ആണ് കുഞ്ഞിനെ എസ് എ ടി ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ഇപ്പോഴും ആശുപത്രിൽ തുടരുന്നുണ്ട് എന്നാൽ വേണ്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല എന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നു. സ്കാനിംഗിനും മറ്റ് തുടർ ചികത്സകൾക്കുമായുള്ള തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല, ഒപ്പം ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയെന്നും രക്ഷിതാക്കൾ പറഞ്ഞു.
Story Highlights : SAT Hospital – treatment complaint tvm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here