Advertisement

സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയ നടപടി; ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി

December 1, 2021
Google News 1 minute Read
Supreme Court

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് സുപ്രിംകോടതി. കേസ് ക്രിസ്മസ് അവധിക്കുമുന്‍പ് പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സമാന സ്വഭാവമുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.

ഹര്‍ജിക്കാരുടെ അഭിഭാഷകരാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്. അഞ്ച് വര്‍ഷം വരെയാണ് സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. ഓര്‍ഡിനന്‍സ് അനുസരിച്ച്, രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം മേധാവികള്‍ക്ക് വീണ്ടും മൂന്ന് വര്‍ഷം കൂടി സ്ഥാനത്ത് തുടരാം. കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് നടപടി.

Read Also : സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയ നടപടി; കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍

നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അപൂര്‍വവും അസാധാരണവുമായ കേസുകളില്‍ മാത്രമേ കാലാവധി നീട്ടാവൂ എന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധിയും നീട്ടിയത്.

Story Highlights : Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here