Advertisement

സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയ നടപടി; കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍

November 18, 2021
Google News 1 minute Read
congress moves to SC

സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ഹര്‍ജിയില്‍ പറഞ്ഞു.

ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍, ഓര്‍ഡിനന്‍സിലൂടെ ഉന്നതരുടെ അധികാര ദുര്‍വിനിയോഗം നടക്കുകയാണെന്നും ആരോപിച്ചു. സിപിഐഎം, ടിഎംസി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അപൂര്‍വവും അസാധാരണവുമായ കേസുകളില്‍ മാത്രമേ കാലാവധി നീട്ടാവൂ എന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.

Read Also : പ്രതിരോധ സെക്രട്ടറി, റോ മേധാവി എന്നിവരുടെ കാലാവധി നീട്ടി

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍മാര്‍, പ്രതിരോധ സെക്രട്ടറി, റോ മേധാവി എന്നിവരുടെ കാലാവധിയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിനല്‍കിയത്. നാല് വര്‍ഷം കാലാവധി നീട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫണ്ടമെന്റല്‍ റൂള്‍സ് 1922 ഭേദഗതി ചെയ്ത് പേഴ്സണല്‍ മന്ത്രാലയം വിജ്ഞാപനമിറക്കി. നിലവില്‍ രണ്ടുവര്‍ഷമാണ് ഇവരുടെ ഔദ്യോഗിക കാലാവധി.

Story Highlights: congress moves to SC, CBI, ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here