Advertisement

ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍; മികച്ച ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം (24 Impact)

December 1, 2021
Google News 1 minute Read
veena george

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. കുഞ്ഞിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും അടിയന്തരമായി സ്‌കാനിങ് നടത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

തലയിലെ മുഴയ്ക്ക് ചികിത്സ തേടി എത്തിയ പത്തനംതിട്ട റാന്നി സ്വദേശിയായ നാലുവയസുകാരന് എസ്എടി ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചുവെന്നാണ് പരാതി. എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയാണ് ചികിത്സ നിഷേധിക്കാന്‍ കാരണമെന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ പറഞ്ഞു. മന്ത്രിയുടെ ഓഫിസില്‍ നിന്നും കുട്ടിയുടെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.

Read Also : ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ചു; എസ് ടി പ്രൊമോട്ടറുടെ അനാസ്ഥയെന്ന് രക്ഷിതാക്കൾ

കുട്ടിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ റാന്നി എംഎല്‍എ പ്രമോദ് നാരായണനും ഇടപെട്ടിരുന്നു. എസ്ടി പ്രമോട്ടര്‍മാരുടെ അടിയന്തര യോഗം വിളിക്കുമെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും എംഎല്‍എ ഉറപ്പുനല്‍കിയിട്ടുണ്ട്.

Read Also : ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവം; ഇടപെട്ട് റാന്നി എംഎൽഎ- 24 Impact

എട്ട് ദിവസം മുന്‍പ് ആണ് കുഞ്ഞിനെ എസ് എ ടി ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞ് ഇപ്പോഴും ആശുപത്രില്‍ തുടരുന്നുണ്ട് എന്നാല്‍ വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല എന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറയുന്നു. സ്‌കാനിംഗിനും മറ്റ് തുടര്‍ ചികത്സകള്‍ക്കുമായുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല, ഒപ്പം ആശുപത്രി ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

Story Highlights : veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here