പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോൺഗ്രസ്; ബിജെപിയെ സഹായിക്കുന്നതാണ് മമതയുടെ നിലപാടെന്ന് രൺദീപ് സിംഗ് സുർജേവാല

യു.പി.എ ചരിത്രമായെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോൺഗ്രസ്. മുൻപ് പല തവണ ബിജെപിയോടൊപ്പം ഭരണം പങ്കിട്ട പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. ബിജെപിയെ സഹായിക്കുന്നതാണ് മമതയുടെ നിലപാടെന്ന് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
ഭൂരിഭാഗം സമയത്തും നിങ്ങള്‍ക്ക് വിദേശത്ത് ആയിരിക്കാന്‍ സാധിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനമായി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ബിജെപിക്കെതിരെ ഒന്നിച്ച് പോരടിക്കണമെന്ന് പറയുമ്പോഴും കോണ്‍ഗ്രസിനെതിരെ മമതാ ബാനര്‍ജി നടത്തിയ പരാമര്‍ശത്തിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയിട്ടുണ്ട്.
Read Also : ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി
രാജ്യത്തിന് പ്രായോഗികമായ ഒരേയൊരു മാര്‍ഗം തങ്ങളാണെന്നാണ് കോണ്‍ഗ്രസ് മമതാ ബാനര്‍ജിക്ക് മറുപടി നല്‍കുന്നത്. മുംബൈയില്‍ ഒരു പരിപാടിക്കിടെയായിരുന്നു രാഹുലിനെതിരായ മമതയുടെ പരാമര്‍ശം. പ്രതിപക്ഷത്തിന് ഒരു ദിശാബോധം നല്‍കുന്നതിന് സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെ ഒരു ഉപദേശക സമിതി രൂപീകരിക്കണമെന്ന് മമത കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞുകൊണ്ട് ബിജെപിക്കെതിരെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള മമതയുടെ ശ്രമം വിലപ്പോവില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നു.
Story Highlights : congress-against-mamtabanerjee-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here