നിലനിർത്താൻ കഴിയാത്തവരെ മുംബൈ ലേലത്തിൽ തിരിച്ചുപിടിക്കും: സഹീർ ഖാൻ

ടീമിൽ നിലനിർത്താൻ കഴിയാത്തവരെ ലേലത്തിൽ തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാൻ. താരങ്ങളെ ലേലത്തിൽ വിട്ടതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും അവരെ തിരികെയെത്തിക്കാൻ ശ്രമിക്കുമെന്നും സഹീർ പറഞ്ഞു. ഐപിഎൽ 15ആം സീസൺ മെഗാലേലത്തിനു മുൻപ് രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, കീറോൺ പൊള്ളാർഡ്, സൂര്യകുമാർ യാദവ് എന്നിവരെയാണ് മുംബൈ ടീമിൽ നിലനിർത്തിയത്. (Zaheer Khan MI players)
താരങ്ങളിൽ പലരും മുംബൈ ഇന്ത്യൻസിലൂടെ വളർന്നവരാണ്. അവരിൽ പലരും ദേശീയ ടീമിൽ കളിച്ചു. അതിൽ അഭിമാനമുണ്ട്. താരങ്ങളെ പിരിയുന്നത് ഹൃദയഭേദകമാണ്. അവരിൽ പലരെയും തിരികെയെത്തിക്കാൻ അവസരമുണ്ട്. അതിനു ശ്രമിക്കുമെന്നും സഹീർ ഖാൻ പറഞ്ഞു.
Read Also : ടീമിനായി പ്രതിഫലം വെട്ടിക്കുറച്ച് ധോണിയും കോലിയും
ഐപിഎൽ 2022 സീസണു മുന്നോടിയായി ടീം നായകൻ ലോകേഷ് രാഹുലിനെ പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, രാഹുലിനെ നിലനിർത്താൻ തങ്ങൾ ശ്രമിച്ചു എന്നും ടീം വിടാൻ താത്പര്യം കാണിച്ചതിനാലാണ് രാഹുലിനെ നിലനിർത്താതിരുന്നത് എന്നുമാണ് ക്ലബിൻ്റെ വെളിപ്പെടുത്തൽ. പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുലിനെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനായിരുന്നു ശ്രമമെന്ന് ഐപിഎൽ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കുംബ്ലെ പറഞ്ഞു. രണ്ട് വർഷം മുൻപ് രാഹുലിനെ ക്യാപ്റ്റനാക്കിയതുപോലും അത് ലക്ഷ്യം വച്ചാണ്. എന്നാൽ ടീം വിടാനായിരുന്നു രാഹുലിൻ്റെ താത്പര്യമെന്നും കുംബ്ലെ വ്യക്തമാക്കി.
അടുത്ത സീസൺ മുതൽ 10 ടീമുകളാണ് ഉണ്ടാവുക. നിലവിലുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടതോടെ പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്ക് മൂന്ന് താരങ്ങളെ വീതം ലേലത്തിനു മുൻപ് ടീമിലെത്തിക്കാനാവും. അതേസമയം, ഐപിഎലിൽ ഇനി മുതൽ മെഗാ താര ലേലങ്ങൾ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. 2022 സീസനു മുന്നോടിയായി നടക്കുന്ന ലേലമാവും അവസാനത്തേതെന്നും ഇനി മെഗാ ലേലം ഉണ്ടാവില്ലെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 സീസണു മുൻപുള്ള മെഗാ ലേലം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ട്.
Story Highlights : Zaheer Khan MI bring back players auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here