Advertisement

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ കുറ്റപത്രം സമർപ്പിച്ചു

December 3, 2021
Google News 1 minute Read

പെരിയ കേസിൽ എ പീതാംബരൻ ഉൾപ്പെടെ 24 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, ഭാസ്‌കരൻ, ബ്രാഞ്ച് സെക്രട്ടറി രാജു തുടങ്ങിയവരാണ് പ്രതികൾ.

ഇവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

എറണാകുളം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സി.ബി.ഐ സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കുറ്റപത്രം സമർപ്പിച്ചത്.

Story Highlights : cbi-files-chargesheet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here