കെഎഎസിന് ഐഎഎസിനേക്കാൾ ശമ്പളം; പ്രതിഷേധവുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ

കെഎഎസ് ഉദ്യോഗസ്ഥർക്ക് ഐഎഎസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കൂടുതൽ. പ്രതിഷേധവുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്ത്. മുഖ്യമന്ത്രിയോട് എതിർപ്പറയിച്ച് ഐഎഎസ്, ഐപിഎസ് അസോസിയേഷനുകൾ രംഗത്തെത്തി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവിസ് (കെ.എ.എസ്) ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും കഴിഞ്ഞ ദിവസമാണ് പുതുക്കി നിശ്ചയിച്ചത്. 81,800 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. കൂടാതെ അനുവദനീയമായ ഡി.എ, എച്ച്.ആർ.എ എന്നിവയും 10 ശതമാനം ഗ്രേഡ് പേയുമുണ്ടാകും.
Read Also : ഒരു സ്വപ്നവും അസാധ്യമല്ല; എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറാകാൻ ദുധുറാം…
മുൻ സർവിസിൽനിന്ന് കെ.എ.എസിൽപ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതൽ അത് അനുവദിക്കും. ട്രെയിനിങ് പൂർത്തിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻ സർവിസിൽനിന്ന് വിടുതൽ ചെയ്തുവരുന്ന ജീവനക്കാർ ആ തിയതിയിൽ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോൾ നിശ്ചയിച്ച അടിസ്ഥാന ശമ്പളത്തേക്കേൾ കൂടുതലാണെങ്കിൽ കൂടുതലുള്ള ശമ്പളം അനുവദിക്കും.
Story Highlights : IAS-Officers-strike-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here