Advertisement

രണ്ടാം ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യും; സിറാജും ജയന്ത് യാദവും കളിക്കും

December 3, 2021
Google News 1 minute Read

ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ് ഇഷാന്ത് ശർമ്മയ്ക്ക് പകരം മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയ്ക്ക് പകരം ജയന്ത് യാദവും ടീമിലെത്തി. വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും പരുക്കേറ്റ് പുറത്താണ്. കിവീസ് നിരയിൽ പരുക്കേറ്റ നായകൻ കെയിൻ വിൽല്ല്യംസണു പകരം ഡാരിൽ മിച്ചൽ കളിക്കും.

മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞിരിക്കുന്നതിനാൽ 11.30നാണ് ടോസ് നടന്നത്. 12 മണി മുതൽ 2.40 വരെ ആദ്യ സെഷനും 3 മണി മുതൽ 5.30 വരെ രണ്ടാം സെഷനും നടക്കും. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു.

Story Highlights : india newzealand test india batting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here