Advertisement

പടിക്കെട്ടിൽ നിന്ന് വീണ് ബോധരഹിതയായി; അമ്മയ്ക്ക് രക്ഷകനായി എത്തിയത് മൂന്ന് വയസുകാരൻ മകൻ

December 3, 2021
Google News 2 minutes Read

അമ്മയ്ക്ക് രക്ഷകനായി എത്തിയത് മൂന്ന് വയസുകാരൻ മകൻ. പല അടിയന്തിര സാഹചര്യങ്ങളിലും എങ്ങനെ പ്രതികരിക്കണം, എന്ത് ചെയ്യണം എന്നറിയാതെ നമ്മൾ പകച്ചുനിൽക്കാറുണ്ട്. മുതിർന്നവർക്ക് പോലും ഇങ്ങനെ സാഹചര്യം വരാം. എന്നാൽ സ്വന്തം അമ്മയ്ക്ക് രക്ഷകനായത് മൂന്ന് വയസുകാരൻ മകനാണ്. എന്താണ് സംഭവം എന്നല്ലേ? അമ്മ പടിക്കെട്ടിൽ നിന്ന് വീണ് ബോധരഹിതയായി കിടക്കുമ്പോൾ മകൻ ടോം എമർജൻസി നമ്പറിലേക്ക് വിളിച്ച് സഹായത്തിന് അഭ്യർത്ഥിക്കുകയായിരുന്നു. വെസ്റ്റ് മിഡ്‌ലാൻഡിലെ റൗലി റെജിസിലുള്ള വീട്ടിൽ വെച്ചാണ് അപകടം നടക്കുന്നത്. ടോമിന്റെ അമ്മ കെയ്‌ലി ബോഫെയാണ് പടിക്കെട്ടിൽ നിന്ന് വീണ് ബോധരഹിതയായത്. ഇതുകണ്ട ടോം ഭയന്നു പോയെങ്കിലും പെട്ടെന്ന് തന്നെ സ്വീകരണ മുറിയിലെ ജനൽപ്പടിയിൽ കയറി അമ്മയുടെ ഫോൺ എടുത്ത് സഹായത്തിന് വിളിക്കുകയായിരുന്നു.

കുട്ടിയ്ക്ക് എങ്ങനെയാണ് ഈ നമ്പർ അറിയുന്നത് എന്നല്ലേ? ടോം കാണുന്ന കാർട്ടൂണിൽ നിന്നാണ് ഈ നമ്പർ പഠിച്ചത്. കാർട്ടൂണിൽ 999 ലേക്കാണ് ഇത്തരം സാഹചര്യങ്ങളിൽ വിളിക്കാറ്. അങ്ങനെയാണ് ടോം 999 ലേക്ക് വിളിക്കുന്നത്. മകന് ഈ നമ്പർ അറിഞ്ഞതു കൊണ്ടാണ് താൻ രക്ഷപെട്ടത് അതിൽ ഭാഗ്യവതിയാണെന്നും അമ്മ കെയ്‌ലി പറഞ്ഞു. മകന് വേണ്ടി ഉടുപ്പെടുക്കാൻ മുകളിലത്തെ നിലയിലേക്ക് പോയതായിരുന്നു കെയ്‌ലി. അപ്പോഴാണ് നേരത്തെയുണ്ടായിരുന്ന ഹെർണിയയുടെ വേദന അതികഠിനമായതും ബോധരഹിതയായി വീഴുന്നതും.

Read Also : നമുക്കൊപ്പം അവരെയും ചേർത്ത് നിർത്താം; ഇന്ന് ലോക ഭിന്നശേഷി ദിനം…

വീഴ്ചയിൽ തോളെല്ല്, ഇടുപ്പ്, കാൽമുട്ട്, കണങ്കാൽ, തോളെല്ല് എന്നിവയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ടോമിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് അമ്മയുടെ ജീവൻ രക്ഷിക്കാനായത്. ഈ ചെറിയ പ്രായത്തിൽ ഇങ്ങനെയൊരു സന്ദർഭം അവൻ എങ്ങനെ നേരിട്ടു എന്നത് അതിശയകരമാണെന്നാണ് ആളുകളുടെ പ്രതികരണം.

Story Highlights : Three year old boy calls emergency services after mother falls down stairs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here