കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ച സംഭവം; ഡിഎംഒ ഇന്ന് വിവരശേഖരണം നടത്തും

തിരുവനന്തപുരം ആര്യനാട് വാക്‌സിന്‍ മാറി കുത്തിവെച്ച സംഭവത്തില്‍ ഡിഎംഒ ഇന്ന് നേരിട്ടെത്തി വിവരശേഖരണം നടത്തും. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയാണ് വിവരശേഖരണം നടത്തുക. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനാണ് സാധ്യത.
വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസമാണ് പതിനഞ്ചുവയസുകാര്‍ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രി അധികൃതര്‍ കൊവിഡ് വാക്‌സിന്‍ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ നിലവില്‍ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
Read Also : ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ 2 പേർക്ക് സ്ഥിരീകരിച്ചു
ഒ പി ടിക്കറ്റില്‍ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ എങ്ങനെയാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയതെന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ മറുപടി പറയണമെന്ന് മാതാപിതാക്കള്‍ പറയുന്നു.
Story Highlights : vaccine issue aryanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here